പത്തനംതിട്ട: ശബരിമല തീർത്ഥാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വെർച്വൽ ക്യു വഴി അല്ലാതെ 10000 പേർക്ക് ദർശനം നടത്താമെന്ന് തീരുമാനം.
സ്പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസിൽ ബാർകോഡ് സംവിധാനം ഉണ്ടാകും. പരിശോധന പോയിന്റുകളിൽ സ്കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്.
അതിനായി തീർത്ഥാടകർ തിരിച്ചറിയൽ രേഖയും ഫോട്ടോയും കരുതണം.എരുമേലി, പമ്പ, വണ്ടിപ്പെരിയാർ ഇടത്താവളങ്ങളിൽ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് ഉണ്ടാവുക.