കൊച്ചി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളുമായി ഹൈക്കോടതി. തീർത്ഥാടകർക്കായി നടത്തുന്ന KSRTC സർവീസ് ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫക്കറ്റ് നിർബന്ധമാണെന്നും കൂടാതെ ഒരു തീർത്ഥാടകനെ പോലും നിർത്തി കൊണ്ട് പോകരുതെന്നും ഹൈക്കോടതി നിർദേശം നൽകി.നാളെ വൈകിട്ട് ശബരിമല നട തുറക്കും.
വെർച്വൽ ബുക്കിംഗ് പൂർത്തിയായി. എഴുപതിനായിരം പേർക്ക് ഒരു ദിവസം ദർശനം എന്നതാണ് കണക്ക്. ഓൺലൈന്‍ ബുക്ക് ചെയ്യാതെ എത്തുന്നവർ തിരിച്ചറിയൽ രേഖയും ഫോട്ടോയും നൽകണം.
എരുമേലി, പമ്പ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഉണ്ടാകുക. ഇതിനായി പമ്പയിൽ അഞ്ചും എരുമേലിയും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകളായിരിക്കും ഉണ്ടായിരിക്കുക.