കൊച്ചി: ശബരിമല തീർത്ഥാടകർക്ക് ഹൈക്കോടതിയുടെ നിർദേശം.മോശം കാലാവസ്ഥയുളളതിനാൽ കാനന പാതവഴിയുളള യാത്ര ഒഴിവാക്കണെമന്നാണ് നിർദേശം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാർക്ക് ഇക്കാര്യത്തിൽ കോടതി നിർദേശം നൽകി.വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനമാണ് നിർത്തിയത്.
നിയന്ത്രണമുളള വിവരം തീർത്ഥാടകരെ നേരത്തെ അറിയക്കണമെന്നും കോടതി പറഞ്ഞു.