പത്തനംത്തിട്ട: ശബരിമലയിൽ സ്പോർട്ട് ബുക്കിംങ് ഒഴിവാക്കിയ തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.പാർട്ടി സംസ്ഥാന നേതൃത്വം ഇക്കാര്യം ജില്ലാ കമ്മിറ്റിയെ അറിയിച്ചു.സ്പോട്ട് ബുക്കിംങ് അനുവദിച്ചില്ലെങ്കിൽ ബിജെപി ഈ അവസരം മുതലെടുക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി പറയുന്നു.
അതേ സമയം, വെർച്വൽ ക്യൂ മാത്രമാക്കാനുളള തീരുമാനത്തെ ബിജെപി ശക്തമായി എതിർക്കുകയാണ്.സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും സിപിഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു