ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലവിലെ ‘എടി പെണ്ണെ ഫ്രീക്ക് പെണ്ണെ’ എന്ന ഗാനം അടിച്ചുമാറ്റിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഷാന്‍ റഹ്മാന്. പാട്ട് താന്‍ അടിച്ച് മാറ്റിയതല്ലെന്നും സത്യജിത്ത് എഴുതി കമ്പോസ് ചെയ്ത ഗാനം സോഷ്യല്‍ മീഡിയയില്‍ കണ്ട് സംവിധായകന് ഒമര്‍ ലുലുവാണ് തന്റെ അടുത്ത് വരുന്നതെന്നും തനിക്കും ഇഷ്ടപ്പെട്ടതുകൊണ്ട് സത്യജിത്തിനെ വിളിച്ച് അവര്‍ അത് സിനിമയില്‍ ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഷാന്‍ റഹ്മാന് പറഞ്ഞു.

സത്യജിത്തിന്റെ പേര് കമ്പോസര്‍ ആയും എന്റെ പേര് മ്യൂസിക് പ്രൊഡ്യൂസര്‍ വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടത്. നിലവില്‍ തന്റെ പേര് മ്യൂസിക് ഡയറക്ടര്‍ സ്ഥാനത്ത് ഉള്ളത് മാറ്റം വരുത്തുമെന്നും ഷാന്‍ റഹ്മാന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിശദീകരണകുറിപ്പില്‍ പറഞ്ഞു.

സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നു. പുതിയ ആളുകള്‍ക്ക് അവസരം നല്കുമ്പോള് അവര്‍ അത് നിസ്സാരമായി എടുക്കുന്നത് സങ്കടം തരുന്ന കാര്യമാണ്. ഇനി ഇത്തരത്തില്‍ പുതിയ ആളുകള്‍ക്ക് അവസരം നല്കുമ്പോള് രണ്ട് വട്ടം ആലോചിക്കും. നല്ല ഗാനങ്ങള്‍ എഴുതാനും മികച്ച കരിയറിനും സത്യജിത്തിന് എന്റെ ആത്മാര്‍ത്ഥമായ ആശംസകള്‍.
പട്ടണത്തില്‍ മുതല്‍, മലര്‍വാടി, തട്ടം, ജെഎസ് ആര്, ഗോദ, മിന്നല്‍, ജിമിക്കി, കുടുക്ക് തുടങ്ങി നിരവധി സിനിമയ്ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടിച്ചു മാറ്റി എന്നതരത്തില്‍ ആരോപണം കേള്‍ക്കുന്നത് ആദ്യമായാണ് എന്നും ഫ്രീക്ക് പെണ്ണെ അങ്ങനെ ഒരു അടിച്ചുമാറ്റല്‍ ആണെങ്കില്‍ തനിക്ക് അത് തിരുത്തണം എന്നും ഷാന്‍ റഹ്മാന് കുറിച്ചു.
View this post on Instagram
