കണ്ണൂർ ചുവന്നു തന്നെ!കണ്ണൂർ സർവകലാശാലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ വിജയിച്ചു. തുടർച്ചയായ 24 ആം തവണയാണ് എസ് എഫ് ഐ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചാണ് എസ് എഫ് ഐ ഭരണം നിലനിർത്തിയത്.
5 ജനറൽ സീറ്റുകളിലും 3 ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനങ്ങളും എസ് എഫ് ഐ നേടി. എംഎസ്എഫും, കെഎസ്യു വുമായിരുന്നു എതിരാളികൾ.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് എസ് എഫ് ഐ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ഫലം വരുന്നത്. വ്യാജ സർട്ടിഫിക്കറ്റുമായി എം.കോം പ്രവേശനം നേടിയ നിഖിൽ തോമസിനെ പിന്തുണയ്ക്കില്ലയെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ വ്യക്തമാക്കി. . അതേ സമയം നിഖിലിന്റെ അഡ്മിഷനായി പാർട്ടിയിലെ ഒരു സജീവ പ്രവർത്തകൻ ഇടപെട്ടിരുന്നു എന്ന് കോളേജ് മാനേജർ ഹിലാൽ ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പേര് വെളിപ്പെടുത്തൻ അദ്ദേഹം തയ്യാറായില്ല.