തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലറും ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് കേരള സര്‍വകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനു കുറുകെ എസ്എഫ്ഐ കെട്ടിയ ബാനര്‍ അടിയന്തരമായി നീക്കണമെന്ന വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മേല്‍. വൈസ് ചാന്‍സിലര്‍ റജിസ്ട്രാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബാനര്‍ ഉടന്‍ നീക്കണമെന്നാണ് ഔദ്യോഗികമായി നല്കിയ നിര്‍ദേശം. സര്‍വകലാശാലയുടെ പ്രതിഛായ നശിപ്പിക്കുന്നതാണ് ബാനറെന്നാണ് വിസി കുറ്റപ്പെടുത്തിയത്.
അതേസമയം എല്ലാ കോളജ് കവാടത്തിനു മുന്നിലും ഗവര്‍ണര്‍ക്കെതിരായി ബാനര്‍ കെട്ടാന്‍ എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു.
സര്‍വകലാശാല ക്യാംപസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്ക്കവേയാണ് ബാനര്‍ പ്രദര്‍ശനം