കോഴിക്കോട്: ഇന്ത്യാവിഷൻ ചാനലുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ ചാനൽ ചെയർമാനും മുസ്ലീംലീഗ് നേതാവുമായ എം.കെ മുനീർ രണ്ട് കോടി അറുപത് ലക്ഷം നൽകണമെന്ന് വിധിച്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് ഏഴാം നമ്പർ കോടതിയുടേതാണ് വിധി.
കോഴിക്കോട് സ്വദേശിയായ അഡ്വക്കറ്റ് മുനീറിൻ്റെ പരാതിയിലാണ് ഇന്ത്യൻ വിഷൻ ചാനൽ ഒരു ലക്ഷം രൂപയും എം.കെ മുനീർ, ഭാര്യ നഫീസ, സഹപ്രവർത്തകനായിരുന്ന ജമാലുദ്ദീൻ ഫാറൂഖി എന്നിവർ ചേർന്ന് 2.60 കോടി നൽകാൻ വിധിയായത്.
2012-13 കാലത്ത് ഇന്ത്യാവിഷൻ ചാനലിൻ്റെ നടത്തിപ്പിലേക്കായി വാങ്ങിയ ഒരു കോടി 34 കാൽ ലക്ഷം രൂപ തിരിച്ചുനൽക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ മുനീർ അഹമ്മദ് കോടതിയെ സമീപിച്ചത്. പണം അടച്ചില്ലെങ്കിൽ ആറുമാസം പ്രതികൾ തടവു ശിക്ഷ അനുഭവിക്കണം. ഫെബ്രുവരി 25നകം തുക അടക്കാൻ ആണ് കോടതിയുടെ നിർദേശം.