പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാതല്‍-ദ കോര്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രത്തിന് ഗള്‍ഫില്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഖത്തിറും കുവൈത്തിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെസൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചതായാണ് വിവരം.

ചിത്രത്തിന്റെ കണ്ടന്റാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നാണ് വിവരം. ഈ മാസം 23നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സാധാരണ മലയാള ചിത്രങ്ങള്‍ക്ക് ഗള്‍ഫില്‍ വലി സ്വീകാര്യതയാണ് ലഭിക്കാറ്. ഗള്‍ഫില്‍ വലിയ ലാഭം നേടാനും മലയാള ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്.

നേരത്തെ യുഎഇയിലെ വോക്സ് സിനിമാസില്‍ നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.
13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാതല്‍ എന്ന ചിത്രത്തിനുണ്ട്. ജിയോ ബേബി നേരത്തെ സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നേരത്തെ വൈശാഖ് ചിത്രം മോണ്‍സ്റ്ററിന് ഗള്‍ഫില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എല്‍.ജി.ബി.ടി കണ്ടന്റ് ഉള്‍പ്പെട്ടതിനാലാണ് മോണ്‍സ്റ്ററിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
