തെലുങ്ക് സിനിമാ ഇൻഡസ്ട്രിയൽ പത്ത് ദിവസം കൊണ്ട് മലയാളി താരമായ ദുൽഖർ നായകനായ ചിത്രം ‘സീതാ രാമം’ 50 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യമായാണ് ഒരു മലയാളി താരം നായകനായെത്തുന്ന സിനിമ തെലുങ്കിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്നത്. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയാണ്.
യു എസിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ ചിത്രം വൺ മില്യൺ (8.28 കോടി ) കളക്ഷൻ നേടിയിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലായി റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മൃണാൾ താക്കൂർ ആണ് ചിത്രത്തിലെ നായിക. സുമന്ത്, രശ്മിക മന്ദന, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹനു രാഘവ പുരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വനി ദത്താണ് ചിത്രത്തിന്റെ നിർമാണം. ലെഫ്റ്റനന്റ് റാമായി ദുൽഖറും നൂർജഹാൻ രാഞ്ജിയായും സീതയായും മൃണാൾ താക്കൂറും ഗംഭീരം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.