ഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ഇടതുപക്ഷത്തിന് സർഗാത്മകമുഖം നൽകിയ കമ്യൂണിസ്റ്റും നാലുപതിറ്റാണ്ടോളം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ തൊട്ടറിഞ്ഞ നേതാവുമായ സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യം.കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, ശരദ് പവാർ, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ യെച്ചൂരിക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറാനായി കൊണ്ടുപോയി.
എ.കെ.ജി. ഭവനിൽനിന്ന്, മുൻപ് സി.പി.എം. ഓഫീസ് പ്രവർത്തിച്ച അശോക റോഡ് 14 വരെ നേതാക്കൾ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.