തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അനക്സ് വണ്ണിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് പരിക്ക്.
തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാരിയെ പിന്നീട് കിംസ് ആശുപത്രിയിലേക്ക് മാറ്റി.ഒൻപത് സ്റ്റിച്ച് ഇടേണ്ടതായി വന്നു എന്നതാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.