കൊച്ചി:പരീക്ഷണപ്പറക്കലിനെത്തിച്ച സീ പ്ലെയിൻ കൊച്ചി ബോൾഗാട്ടി കായലിലാണ് പറന്നിറങ്ങിയത് . കരയിലും കായലിലും പറന്നിറങ്ങാനും പറന്നുയരാനും സീ പ്ലെയിനിന് സാധിക്കും.
ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിന്‍ പദ്ധതിയുടെ ലക്ഷ്യം സീ പ്ലെയിനിന്റെ ഔദ്യോഗിക ഫ്ളാഗ് ഓഫ് തിങ്കളാഴ്ച രാവിലെ 9.30-ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.
ഒരു മണിയോടെ സിയാലിൽ എത്തിയ എയ൪ക്രാഫ്റ്റ് ഇന്ധനം നിറച്ച ശേഷം 3.30 ന് കൊച്ചി ബോൾഗാട്ടി മറീനയിൽ ലാ൯ഡ് ചെയ്യുകയായിരുന്നു. ഇന്ന് മറീനയിൽ സീപ്ലെയ്൯ പാ൪ക്ക് ചെയ്യും. നാളെ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന സീപ്ലെയ്൯ ജലാശയത്തിലിറങ്ങും.