തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാൻ കുട്ടികൾക്കായി നൃത്തം ചിട്ടപ്പെടുത്തുന്നതിന് നടി ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ. കലോത്സവ വേദിയിലൂടെ വളർന്ന വന്ന നടിയാണിതെന്നും പണത്തോടുളള അമിത മോഹമാണിതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
10 മിനിട്ട് നൃത്തം പഠിപ്പിക്കാനാണ് ഇത്രയും തുക നടി ആവശ്യപ്പെട്ടത്. പണം കൊടുക്കില്ലെന്ന് തീരുമാനിച്ച് നടിയെ ഒഴിവാക്കി.ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.