മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ആളുകളെയും വാഹനങ്ങളെയും തിരിച്ചറിയുന്നതിനായി ‘സവാഹർ’ എന്ന പേരിൽ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.
മക്കയിലെ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയിൽ ഹജ്, ഉംറ ഗവേഷണങ്ങൾക്കായുള്ള 22-ാമത് സയന്റിഫിക് ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് അൽ ബസ്സാമി ഇക്കാര്യം പറഞ്ഞത്.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റുചെയ്യുന്നതെല്ലാം വിശകലനം ചെയ്യുകയും സുരക്ഷാ കമാൻഡ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.