സൗദി അറേബ്യയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകുമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. 49 രാജ്യങ്ങളിലെ പൗരന്മാർക്കാണ് നിലവിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചിട്ടുള്ളത്.
12 മാസമാണ് ടൂറിസ്റ്റ് വിസകൾക്ക് അനുവദിച്ചിട്ടുള്ള കാലാവധി. വിസ ലഭിക്കുന്നതിന് ഓൺലൈൻ ആയും എയർപോർട്ടുകൾ വഴിയും അപേക്ഷിക്കാം. ഒരു വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയാണ് ടൂറിസ്റ്റുകൾക്ക് അനുവദിക്കുന്നത്.
അതേസമയം വിസയനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. യു എസ്, യു കെ, ഷെങ്കൻ എന്നീ രാജ്യങ്ങൾക്ക് വിസ ലഭിക്കും. ഉംറയ്ക്കെത്തുന്നവർ കോവിഡ് ചികിത്സാ ഇൻഷുറൻസ് പോളിസി എടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.