റിയാദ്: ഇലക്ട്രിക്ക് ഉപകരണങ്ങളിൽ സി ടൈപ്പ് കേബിൾ നിർബന്ധമാക്കി സൗദി അറേബ്യ. ഇലക്ട്രിക്ക് മാലിന്യം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നേരത്തെ യൂറോപ്യൻ യൂണിയനും സമാനമായ രീതിയിലുള്ള പരിഷ്കാരം നടപ്പാക്കിയിരുന്നു.
യുഎസ്ബി കേബിൾ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് ഉപകരണനിർമ്മാതാക്കൾക്ക് മുന്നൊരുക്കം നടത്താനാണ് സമയം അ സി ടൈപ്പിലേക്ക് മാറാൻ 2024 ഡിസംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നു മുതൽ എല്ലാ ഇലക്ട്രിക്ക് ഉപകരണങ്ങളും സി ടൈപ്പിൽ വേണം ചാർജ്ജിംഗ് കേബിൾ സജ്ജമാക്കാൻ.
രണ്ട് ഘട്ടമായിട്ടാവും സി ടൈപ്പിലേക്ക് ഇലക്ട്രിക്ക് ഉപകരണങ്ങൾ മാറ്റേണ്ടത് എന്നാണ് പുതിയ നയത്തിൽ നിഷ്കർഷിക്കുന്നത്. 2025 ജനുവരി ഒന്നിന് മുൻപായി മൊബൈൽ ഫോണുകൾ, ഹെഡ്ഫോണുകൾ, കീബോർഡുകൾ, സ്പീക്കറുകൾ,റൂട്ടറുകൾ എന്നിവ സീ ടൈപ്പിലേക്ക് മാറ്റണം. 2026 ജനുവരി ഒന്നോടെ ലാപ്ടോപ്പുകൾ, പോർട്ടബിൾ കംപ്യൂട്ടർ എന്നിവയും മാറ്റണം. സി ടൈപ്പ് ചാർജ്ജിംഗ്/ഡേറ്റാ കേബിളുകളിലേക്ക് മാറുമെന്ന് നേരത്തെ ആപ്പിൾ അറിയിച്ചിരുന്നു.