ആലപ്പുഴ: ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങുകളും ചേർന്ന സർഗോത്സവം 2024 സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ എസ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് തുഷാര, സിനിമ ടിവി കലാകാരന്മാരായ കരുവാറ്റ ജയപ്രകാശ്, രാജേഷ് തൃക്കുന്നപ്പുഴ ,വാർഡ് മെമ്പർമാരായ ശ്രീമതി സി അനു, ശ്രീമതി ജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് ശ്രീ പ്രവീൺ പി, പ്രിൻസിപ്പൽ ശ്രീ സജി, ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക്, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ ജോർജ്. തുടങ്ങിയവർപങ്കെടുത്തു.
ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ് മിസിട്രസ്സ് അനിത ഡോമിനിക്, ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക കെ.സുധാമണിയമ്മ, എഫ്.ടി.എം സതിയമ്മ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന,ജില്ലാതല സ്കൂൾ കലോത്സവ-കായിക മേളകളിലും മറ്റ് മത്സരങ്ങളിലും മികവ് പുലർത്തിയ കുട്ടികൾക്ക് ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ സമ്മാനിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.