സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ശരണ്യ മനോജ്. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലൈംഗികാരോപണം ഇല്ലായിരുന്നു.
കത്ത് വാങ്ങിയതില്‍ ഗണേഷ് കുമാറിന് നേരിട്ട് പങ്കില്ല. ഗണേഷ് കുമാറിന്റെ സഹായി പ്രദീപ് ആര് ബാലകൃഷ്ണപ്പിള്ളയുടെ നിര്‍ദേശപ്രകാരം ആണ് കത്ത് വാങ്ങിയതെന്നും ശരണ്യ മനോജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗണേഷ് കുമാര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായാണ് മൊഴി കൊടുത്തിട്ടുള്ളതെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഞങ്ങള്‍ ഗൂഢാലോചന നടത്തി എന്ന തരത്തില്‍ പേര് വരുന്നതിന്റെ കാര്യം എന്താണെന്ന് മനസിലാകുന്നില്ല. ദല്ലാള്‍ നന്ദകുമാര്‍ കത്ത് വാങ്ങിക്കാന്‍ പലരീതിയില്‍ ശ്രമിച്ചതായി ഞങ്ങള്‍ക്ക് അറിയാം. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ കത്ത് ലഭിക്കുന്നതിന് വേണ്ടി ശ്രമിച്ചിരുന്നുവെന്നും ശരണ മനോജ് പറഞ്ഞു.
ശരണ്യ മനോജിന്റെ വാക്കുകള്‍
യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ആര്. ബാലകൃഷ്ണപ്പിള്ള ഞങ്ങളെ ഒരു ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നു. ഈ കത്തില്‍ ഇങ്ങനെ പല രാഷ്ട്രീയ നേതാക്കന്മാരുടെയും പേര് വരുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഇടപെട്ടു. പക്ഷെ അതിന് ശേഷം അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. കത്ത് ഏഷ്യാനെറ്റിലെ ജോഷി കുര്യന് നല്‍കിയത് ദല്ലാള്‍ നന്ദകുമാര്‍ ആണ്. അവിടുന്നാണ് അത് സോളാര്‍ കമ്മീഷനില്‍ എത്തുന്നതൊക്കെ. ഈ കത്ത് തരുമ്പോള്‍ തന്നെ രണ്ടോ മൂന്നോ വിഭാഗമായിട്ടാണ് അതില്‍ ഉണ്ടായിരുന്നത്. എന്തായാലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം അതില്‍ ഇല്ലായിരുന്നു.
കത്ത് കയ്യില്‍ എത്തിയതാണ്. അത് കുറെകാലം കയ്യില്‍ സൂക്ഷിച്ചിരുന്നു. അന്ന് സ്വാഭാവികമായും ഒരു സര്‍ക്കാരിനെ സംരക്ഷിക്കുക എന്ന ബാധ്യത അദ്ദേഹം ഏറ്റെടുത്ത് അത് ചെയ്യുകയായിരുന്നു.
കെബി ഗണേഷ്കുമാര് ആണ് കത്ത് വാങ്ങിയത് എന്ന തരത്തില്‍ മൊഴി നല്‍കിയിട്ടില്ല. ഗണേഷ്കുമാറിന് ഇതില്‍ പങ്കില്ല. ഗണേഷ് കുമാറിന്റെ സഹായി ആണ് പ്രദീപ്. പ്രദീപിനെ ബാലകൃഷ്ണപ്പിള്ള സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദീപ് ആണ് കത്ത് വാങ്ങിയതും ഇടപെട്ടതും.
ഗണേഷ്കുമാറിനെക്കുറിച്ച് പരാമര്‍ശം ഉണ്ടെന്ന് മാത്രമാണ് അന്ന് കേട്ടത്. അതനുസരിച്ച് അതില്‍ ഇടപെട്ടു എന്നുള്ളതും സത്യമാണ്. പക്ഷെ ആ കത്തില്‍ ഗണേഷ് കുമാറിനെതിരെ വലിയൊരു പരാമര്‍ശം ഉണ്ടായിരുന്നില്ല.
ഗണേഷ് കുമാര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായാണ് മൊഴി കൊടുത്തിട്ടുള്ളതെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഞങ്ങള്‍ ഗൂഢാലോചന നടത്തി എന്ന തരത്തില്‍ പേര് വരുന്നതിന്റെ കാര്യം എന്താണെന്ന് മനസിലാകുന്നില്ല.
ദല്ലാള്‍ നന്ദകുമാര്‍ കത്ത് വാങ്ങിക്കാന്‍ പലരീതിയില്‍ ശ്രമിച്ചതായി ഞങ്ങള്‍ക്ക് അറിയാം. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ കത്ത് ലഭിക്കുന്നതിന് വേണ്ടി ശ്രമിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ അനാവശ്യ ആരോപണമുണ്ടായി എന്നതില്‍ വേദനയുണ്ട്.
എന്റെ കയ്യില്‍ ഉണ്ടായിരുന്ന കത്തില്‍ ആരോപണങ്ങള്‍ പലതും ഉണ്ടായിരുന്നു. അതില്‍ പക്ഷെ ലൈംഗിക ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അത് സിബിഐലും സോളാര്‍ കമ്മീഷനിലും ഒക്കെ മൊഴി കൊടുത്തിട്ടുണ്ട്.
താനും കൂടി ചേര്‍ന്നുണ്ടാക്കിയ യുഡിഎഫ് മുന്നണി ഭരിക്കുമ്പോള്‍ ആ വിഷയത്തില്‍ ഇടപെട്ടതാണ് എന്നാണ് ആര് ബാലകൃഷ്ണപ്പിള്ള പറഞ്ഞത്. ഇടപെട്ടത് മകനെ സംരക്ഷിക്കാന്‍ ആയിരുന്നില്ല.