ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്നുള്ള നിരന്തരമായ അവഗണനയില്‍ ആദ്യമായി പരോക്ഷമായി പ്രതികരിച്ച് ക്രക്കറ്റ് താരം സഞ്ജു സാംസണ്. ഇത് ഇങ്ങനെയൊക്കെ തന്നെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും എന്നാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ബാറ്റ് ചെയ്യുന്ന തന്റെ ചിത്രവും സഞ്ജു പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ചിരിക്കുന്ന ഇമോജി മാത്രം ഫേസ്ബുക്കില്‍ സഞ്ജു പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരാശ പ്രകടമാക്കിക്കൊണ്ടുള്ള പോസ്റ്റ്.
സഞ്ജുവിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേര് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ആസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.
നേരത്തെ ഏകദിന ലോകകപ്പ്, ഏഷ്യ കപ്പിനും ഏഷ്യന്‍ ഗെയിംസിനും പിന്നാലെയാണ് ഓസ്ട്രേലിയയ്ക്കെതിരായ കളിയിലുമാണ് തഴഞ്ഞത്.
ഇത് ഇങ്ങനെയൊക്കെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും; പ്രതികരിച്ച് സഞ്ജു സാംസണ്
View this post on Instagram