പാലക്കാട്: ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ ബിജെപി വിടില്ല.സിപിഎമുമായി ചർച്ച നടത്തിയെന്ന വാദവും സന്ദീപ് വാര്യർ തളളി.പാർട്ടിയിൽ ഏതെങ്കിലും തരത്തിൽ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല.
പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സന്ദീപിന് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നില്ല. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വേദിവിട്ടുവെന്ന് വാർത്തകളുണ്ടായിരുന്നു.
ബിജെപി നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി സംസാരിച്ചുവെന്നും വിവരമുണ്ട്. കൺവെൻഷനുശേഷം ബിജെപി പ്രചാരണത്തിൽ സന്ദീപ് സജീവമല്ല.