അബുദാബി: അബുദാബിയിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് , യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ച് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി.
വ്യാഴാഴ്ച വൈകുന്നേരം 4.30 വരെ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഹബ്ഷാൻ മേഖലയിലെ താമസക്കാർ പ്രത്യേക ശ്രദ്ധപാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിൽ മൂടലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.അൽ റുവൈസ്, അൽ മിർഫാർ, ലിവ- അൽ ഐൻ എന്നീ മേഖലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുവെ മേഖാവൃതമായ കാലാവസ്ഥയായിരിക്കും, ഒപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.