പേപ്പർ ക്രാഫ്റ്റിൽ നിന്ന് സ്വന്തം സാമ്രാജ്യം തീർത്ത സംരംഭകയാണ് സന ഖാദർ . യുഎഇയിലെ പ്രശ്സത വ്ലോഗർ കൂടെയായ സന വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് –മർമ്മം ദിസ് ഈസ് മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ലക്ഷ്മിയുമായി…
പേപ്പർ ക്രാഫ്റ്റ് ബിസിനസ്സ്, വരുമാന മാർഗമായി കണ്ട് തുടങ്ങിയത് എപ്പോൾ മുതലാണ്?
സ്കൂൾ പഠിക്കുമ്പോൾ മുതൽ കൂട്ടുകാർക്ക് പേപ്പറിലും, വസ്ത്രങ്ങളിലും ക്രാഫ്റ്റ് വർക്ക് ചെയ്ത് കൊടുക്കാറുണ്ട്, അവർക്ക് അതൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നീട് എഞ്ചിനിയറിങ്ങ് പഠിക്കുമ്പോളും ശനിയും ഞായറും വീട്ടിലെത്തുമ്പോൾ ക്രാഫ്റ്റിനായി സമയം കണ്ടെത്തും, തിരിച്ച് കോളേജ് ചെന്ന് അവരെയൊക്കെ കാണിക്കുമ്പോൾ എനിക്ക് റെകഗ്നിഷൻ കിട്ടി തുടങ്ങി.പിന്നീട് ഇങ്ങോട്ട് ഇതൊരു ബിസിനസ്സാക്കാൻ തീരുമാനിക്കുകയായിരുന്നു.
പെൺകുട്ടികൾ ഒരുപാട് പേർ കഴിവുണ്ടെങ്കിലും ബിസിനസ്സിലേക്ക് ഇറങ്ങാൻ മടിച്ച് നിൽപുണ്ട്. അവരോടൊക്കെ എന്താണ് പറയാനുളളത്?
മൂന്ന് കാര്യങ്ങളാണ് നമ്മുക്ക് എപ്പോഴും വേണ്ടത്.ചിന്തിക്കുക,പറയുക,പ്രവർത്തിക്കുക.ഈ മൂന്ന് കാര്യങ്ങളും തമ്മിൽ കണക്ഷനുണ്ടാകണം.എന്ത് ചെയുമ്പോഴാണ് സന്തോഷം കിട്ടുന്നത് അതാണ് നമ്മുടെ പാഷൻ.എന്ത് കാര്യം ചെയുന്നതിന് മുൻപും, ചെയുന്നതിന് അർത്ഥം വേണം,ഇതിന്റെ അവസാനം എന്താണ് നമ്മൾ നേടിയെടുക്കേണ്ടത് എന്നതിൽ ഉറപ്പും വേണം.ഞാൻ എന്തെങ്കിലും കാര്യം നേടണെമന്ന് സ്വപ്നം കണ്ടാൽ അത് ചെയ്ത് തീർക്കുന്നത് വരെ എനിക്ക് ഉറക്കം പോലും ഉണ്ടാകാറില്ല.
എംടിയുടെ മനോരഥങ്ങൾ സിനിമയുടെ കാഴ്ച്ച എന്ന സീരിസിൽ പാർവ്വതിയുടെ കഥാപാത്രം പറയുന്നുണ്ട്, ഒരു പെൺകുട്ടിക്ക് ക്രിയേറ്റീവായി ജീവിക്കാൻ അത്യാവശ്യം സമ്പാദ്യവും സ്വന്തമായി മുറിയുമാണ് വേണ്ടതെന്ന്, സനയുടെ കാര്യത്തിൽ അത് എത്രത്തോളം ശരിയാണ്?
എന്റെ കാര്യത്തിൽ അത് വളരെയധികം ശരിയാണ്.വീട്ടിൽ എനിക്ക് സ്വന്തമായി ഒരു മുറിയുണ്ടായിരുന്നു. അവിടെയായിരുന്നു ഞാൻ എന്റെ ക്രിയേറ്റീവ് വർക്കുകളെല്ലാം ചെയ്തിരുന്നത്. ആ മുറിയിലേക്ക് വേറെ ആരും കയറുക കുടെ ഇല്ലായിരുന്നു.എന്നാൽ കല്യാണത്തിന്റെ സമയത്ത് ഞാൻ വർക്കിനായി ഉപയോഗിക്കുന്നതെല്ലാം ഒരു കാർട്ടിലാക്കി മാറ്റി. പിന്നീട് വീട്ടുകാർ അത് മണിയറയാക്കി .കാരണം ഞങ്ങളുടെ നാട്ടിൽ പെൺകുട്ടിക്ക് മുറി കൊടുക്കുക എന്നൊരു കാര്യമുണ്ട്. പക്ഷേ എനിക്ക് എന്റേതായ മുറി എന്നും പ്രിയപ്പെട്ടതായിരുന്നു.തിരക്കിൽ നിന്നും മാറി ക്രിയേറ്റീവായി ചിന്തിക്കുന്നതും വർക്ക് ചെയുന്നതും അവിടെ നിന്നുമായിരുന്നു.
സനയുടെ ഇത്ര നാളത്തെ എക്സ്പീരിയൻസിലൂടെ മനസസ്സിലാക്കിയ, വാല്യു ചെയുന്ന കാര്യമെന്താണ്?
മൈ സ്റ്റോറി ബുക്കിൽ സന എഴുതിയതിങ്ങനെ…
ജീവിതമാകുന്ന ചില്ലയിൽ കൂടുകൂട്ടുന്നവരാണ് നാം, നമ്മുക്ക് മുന്നേ കടന്ന് പോയവർ നട്ടുവളർത്തിയ ജീവിത മരങ്ങളിലാണ് നാം കൂട് കൂട്ടുന്നത്, ഇനി വരാനിരിക്കുന്ന തലമുറക്കായി കൂട് ഒഴിയണ്ടവരുമാണ് നാം. ഈ ബോധമാണ് നമ്മളെ നയിക്കേണ്ടത്.ലൈഫ് ഈസ് റ്റൂ ഷോർട്ട്.