കൊച്ചി: മല്ലപ്പളളിയിലെ സജി ചെറിയാന്റെ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഭരണഘടനയെ ബഹുമാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസംഗമെന്നും പൊലീസിന്റെ റിപ്പോർട്ട് തളളി കൊണ്ട് കോടതി പറഞ്ഞു.
സജി ചെറിയാന് അനുകൂലമായിരുന്നു പൊലീസിന്റെ റിപ്പോർട്ട്. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാൻ 2022 ൽ വിവാദ പ്രസംഗം നടത്തിയത്.