സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കിയിട്ടും ജീവനക്കാര്‍ എന്തിനാണ് കൈക്കൂലി വാങ്ങിക്കുന്നതെന്ന് സജി ചെറിയാന് ചോദിച്ചു. ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ചിലര്‍ക്ക് പണം ഉണ്ടാക്കാന്‍ ഭയങ്കര ആവേശമാണെന്നും മന്ത്രി പറഞ്ഞു.
അടുത്തിടെ കൈക്കൂലികേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ്കുമാറിനെക്കുറിച്ചും മന്ത്രി പറഞ്ഞു. ആളുകള്‍ പൈസക്ക് വേണ്ടി മരിക്കുകയാണ്. അടുത്ത ദിവസം ഒരാളെ പിടിച്ചല്ലോ. ഈ കാശും വേടിച്ച് പോയിട്ട് ഒരു നല്ല ചായ പോലും അയാള്‍ കുടിച്ച് കാണില്ല. മേടിച്ച് കെട്ടിവെക്കുക, രാവിലെ പോകുമ്പേള്‍ ദൈവത്തെ പൂജിക്കുന്നത് പോലെ വിളക്ക് കത്തിച്ച് പോവുക, ഇങ്ങനെ ഒരാളെ ആദ്യമായാണ് കാണുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ന്യായമായ ശമ്പള പരിഷ്കരണത്തിലൂടെ ന്യായമായി എല്ലാവര്ക്കും ജീവിക്കാനുള്ള കാശ് സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. പിന്നെ എന്തിനാണ് നക്കാപ്പിച്ച വാങ്ങിക്കുന്നത് എന്നും മന്ത്രി ചോദിച്ചു.
സജി ചെറിയാന്റെ വാക്കുകള്‍
ഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. ചിലര്‍ക്ക് പണമുണ്ടാക്കാന്‍ എന്ത് ആവേശമാണ്. മരിക്കുകയാണ് പൈസക്ക് വേണ്ടി. ആളുകള്‍ പൈസക്ക് വേണ്ടി മരിക്കുകയാണ്. അടുത്ത ദിവസം ഒരാളെ പിടിച്ചല്ലോ. ഈ കാശും വേടിച്ച് പോയിട്ട് ഒരു നല്ല ചായ പോലും അയാള്‍ കുടിച്ച് കാണില്ല. മേടിച്ച് കെട്ടിവെക്കുക, രാവിലെ പോകുമ്പേള്‍ ദൈവത്തെ പൂജിക്കുന്നത് പോലെ വിളക്ക് കത്തിച്ച് പോവുക, ഇങ്ങനെ ഒരാളെ ആദ്യമായാണ് കാണുന്നത്.
നമ്മള് ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകണമെങ്കില്‍ നമ്മുടെ മുന്നില്‍ വരുന്നയാളെ ആദ്യം കേള്‍ക്കാന്‍ തയ്യാറാകണം. ആ കേള്‍ക്കുന്ന കാര്യം ന്യായമാണെങ്കില്‍ ഇടവും വലവും നോക്കാതെ ചെയ്ത് കൊടുത്തിരിക്കണം. ന്യായമായ ശമ്പള പരിഷ്കരണത്തിലൂടെ ന്യായമായി എല്ലാവര്ക്കും ജീവിക്കാനുള്ള കാശ് സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. ഞാന്‍ പല ഉദ്യോഗസ്ഥരോടും ചോദിക്കാറുണ്ട് എന്തിനാണ് ഈ നക്കാപ്പിച്ച വാങ്ങിച്ച് ഈ പ്രാക്ക് എല്ലാം കേള്‍ക്കുന്നത് എന്ന്. കുട്ടികള്‍ പോലും അനുഭവിക്കും. ഈ വാങ്ങുന്ന പൈസ ഓരോരുത്തരുടെയും കണ്ണ് നീരിന്റെ പൈസ ആണെന്ന് ഓര്‍ക്കണം. തലമുറകള്‍ ഗതിപിടിക്കാതെ പോകും. നമ്മള് ചെയ്യുന്ന പ്രവൃത്തികള്‍ സുതാര്യമായിരിക്കണം.