മോസ്കൊ: റഷ്യയുടെ ചന്ദ്രപര്യവേഷണ ദൗത്യമായ ലൂണ 25 തകർന്നുവീണു ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടതായി നാസ.ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ട് സഞ്ചരിച്ച ലൂണ 25 കഴിഞ്ഞ മാസം 19 നാണു ലാൻഡിംങ്ങിന് തൊട്ടുമുൻപ് തകർന്നു വീണത്. ഇതേ തുടർന്ന് ചന്ദ്രനിൽ 10 മീറ്റർ വ്യാസത്തിൽ ഗർത്തം രൂപപ്പെട്ടതായാണ് കണ്ടെത്തൽ. ഇതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്
എൽ ആർ ഓ എന്ന പേടകമാണ് ചിത്രങ്ങൾ പകർത്തിയത്. ലൂണ തകർന്നു വീണ് എന്ന് പറയപ്പെടുന്ന സ്ഥലത്തിനോട് ഏകദേശം അടുത്താണ് പുതിയ ഗർത്തം കണ്ടെത്തിയത്. അത് കൊണ്ട് തന്നെ ഇത് ലൂണ തകർന്നു വീണ ആഘാതത്തിൽ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് നാസ. ലൂണ പരാജയപ്പെട്ടതിന്റെ കരണങ്ങൾ പഠിക്കാനായി റഷ്യ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. 47 വർഷത്തിന് ശേഷം റഷ്യ നടത്തിയ ചാന്ദ്ര ദൗത്യമാണ് പരാജയപ്പെട്ടത്. ഇന്ത്യക്ക് മുന്നേ ചന്ദ്രനിൽ ഇറങ്ങാനുള്ള റഷ്യയുടെ പദ്ധതിയായിരുന്നു ഇത്
ഒരു വർഷം കാലാവധിയുള്ള ദൗത്യത്തിനായിരുന്നു റഷ്യ പദ്ധതിയിട്ടിരുന്നത്.