ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി. മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി റഷ്യൻ കോടതി ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ഈ വർഷം ആദ്യം തന്നെ രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരുന്നു. റഷ്യയുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ ക്രെംലിനാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചിരുന്നു.
ഏപ്രിൽ മാസത്തിൽ മെറ്റയുടെ സി ഇ ഒയായ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വിലക്കിയിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നായിരുന്നു വിലക്ക്. റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസിയായ റോസ്കോമാട്സാറാണ് സക്കർബർഗിന് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, റഷ്യ യുക്രൈനില്‍ വീണ്ടും യുദ്ധം ശക്തമാക്കിയിരിക്കുകയാണ്. യുക്രൈന് തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളിലായി റഷ്യ മിസൈല്‍വര്‍ഷം നടത്തിയിരുന്നു. ജൂണിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആക്രമണമാണിത്. തിങ്കളാഴ്ചമാത്രം 75 മിസൈലുകൾ യുക്രൈൻ പ്രയോഗിച്ചു. റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്