മുംബൈ:ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87.11 ആയി. 67 പൈസയുടെ ഇടിവാണ് നേരിട്ടത്.അമേരിക്ക വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കാണ് അമേരിക്ക ഇറക്കുമതിച്ചുങ്കം ചുമത്തിയത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേലും തീരുവ ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.. ഡോളർ ഇൻഡക്സിൽ യുഎസ് ഡോളർ 0.3 ശതമാനം ഉയർന്ന് 109.8-ൽ എത്തി. ഇന്ത്യൻ രൂപയ്ക്ക് മാത്രമല്ല.
മറ്റ് ഏഷ്യൻ രാജ്യങ്ങളുടെ കറൻസികളും തിരിച്ചടി നേരിടുന്നുണ്ട്. ചൈനീസ് യുവാൻ ഡോളറിനെതിരെ 0.5 ശതമാനം ഇടിഞ്ഞു.