ദുബായ്: ചാംപ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ വിജയത്തിൻ്റെ ആവേശം അലയടിക്കുന്നതിനിടെ ദുബായിൽ കറങ്ങാനിറങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ.
ദുബായ് ഗോൾഡ് സൂക്കിലെ തെരുവുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഫിൽഡിംഗ് കോച്ച് ടി.ദിലീപിനൊപ്പമാണ് രോഹിത് ശർമ ഇറങ്ങിയത്. ആദ്യം ആരാലും തിരിച്ചറിയാതെ മുന്നോട്ട് പോയെങ്കിലും രോഹിതിനെ കണ്ട് നിമിഷങ്ങൾക്കകം നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. രോഹിത്… രോഹിത്… വിളികൾക്ക് നടുവിൽ വളരെ കഷ്ടപ്പെട്ടാണ് രോഹിതും ദിലീപും കാറിൽ കയറി പിന്നീട് ഗോൾഡ് സൂക്കിൽ നിന്നും പോയത്.
ദിവസങ്ങൾക്ക് മുൻപ് ദുബായിലെ ഒരു സാധാരണ കഫ്റ്റീരിയയിൽ സ്പിന്നർ കുൽദീപ് യാദവിനൊപ്പവും രോഹിത് ശർമ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. 2025 ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനലിന് ഇതിനോടകം ഇന്ത്യൻ ടീം യോഗ്യത നേടിയിട്ടുണ്ട്. മാർച്ച് 2 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം.
23 -നായിരുന്നു പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം. ഇതിനിടയിൽ ഒരാഴ്ച ഇന്ത്യൻ താരങ്ങൾക്ക് ഫലത്തിൽ അവധിക്കാലം പോലെയാണ്. മാർച്ച് നാലിന് ദുബായിൽ വച്ചായിരിക്കും ഇന്ത്യയുടെ സെമി മത്സരം. ഗ്രൂപ്പ് ബിയിൽ പോയിൻ്റ് പട്ടികയിൽ രണ്ടാമത് വരുന്ന ടീമായിരിക്കും ഇന്ത്യയുടെ എതിരാളി. സെമിയിൽ ഇന്ത്യ ജയിച്ചാൽ ചാംപ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരവും ദുബായിലാവും അരങ്ങേറുക. ഇന്ത്യ സെമി ജയിക്കാത്ത പക്ഷം ലഹോറിൽ വച്ചാവും ഫൈനൽ മത്സരം.
This is neither a street of Mumbai nor any city of India this is Dubai.🥶🙇
Unreal craze for Captain Rohit Sharma, there is such a huge crowd on the streets of Dubai just for get glimpse of Rohit Sharma yesterday night.🔥 pic.twitter.com/5SiJrisP9V
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) February 26, 2025