കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിന്റെ സഹോദരന് പൊലീസ് കസ്റ്റഡിയില്‍. കുന്നുമ്മക്കര സ്വദേശി ഹനീഫയെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ഷെബിനയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ഹനീഫയ്ക്ക് പുറമെ ഷെബിനയുടെ ഭര്‍ത്താവിന്റെ ഉമ്മയും പെങ്ങളും യുവതിയെ മര്‍ദ്ദിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ഷെബിനയ്ക്ക് പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നതായി വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കേസിന്റെ അന്വേഷണം എടച്ചേരി പൊലീസില്‍ നിന്നും വടകര ഡി.വൈ.എസ്.പിക്ക് കൈമാറി. ഹനീഫയുടെ ചോദ്യം ചെയ്യലും വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.