ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിലായതിനെ തുടര്‍ന്ന് പൊലീസിന് നന്ദി പറഞ്ഞ് നടി രശ്മിക മന്ദാന. സമ്മതമില്ലാതെ നമ്മുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് തെറ്റാണെന്നും രശ്മിക പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രശ്മിക പ്രതികരിച്ചത്.
ഉത്തരവാദികളായവരെ പിടികൂടിയ ഡല്‍ഹി പോലീസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നെ സ്നേഹത്തോടെ സ്വീകരിച്ച, പിന്തുണയ്ക്കുകയും പരിചരിക്കുകയും ചെയ്ത സമൂഹത്തിന് ആത്മാര്‍ഥമായി നന്ദി പറയുന്നു. പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും- നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളുടെ ചിത്രം എവിടെയെങ്കിലും ഉപയോഗിക്കുകയോ മോര്‍ഫ് ചെയ്യുകയോ ചെയ്യുന്നത് തെറ്റാണ്. നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളാല്‍ നിങ്ങള്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതിന്റേയും നടപടിയുണ്ടാകും എന്നതിന്റെയും ഓര്‍മ്മപ്പെടുത്തലാണിത്. – രശ്മിക മന്ദാന
ഡല്‍ഹി പൊലീസ് ആന്ധ്രാപ്രദേശില്‍ നിന്നാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച പ്രതിയെ അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ പുറത്തുവരുന്നത്. എ.ഐ വഴി സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചത്.
Expressing my heartfelt gratitude to @DCP_IFSO 🙏🏼 Thank you for apprehending those responsible.
Feeling truly grateful for the community that embraces me with love, support and shields me. 🇮🇳
Girls and boys – if your image is used or morphed anywhere without your consent. It…
— Rashmika Mandanna (@iamRashmika) January 20, 2024