യുഎഇ: റാസ് അൽ ഖൈമയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മരണം.സീറ ഏവിയേഷൻ ക്ലബിൻറെ ചെറുവിമാനം കടലിൽ തകർന്ന് വീണാണ് അപകടം.സംഭവത്തിൽ ഇന്ത്യക്കാരനായ ഡോക്ടറും പൈലറ്റായ പാക്കിസ്ഥാനി യുവതിയും മരിച്ചു.യുഎഇയിൽ ജനിച്ച് വളർന്ന സുലൈമാൻ അൽ മാജിദാ എന്ന 26കാരനാണ് മരണപ്പെട്ടത്.ഡോ.സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്.
മകൻ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവ് മാജിദ് മുഖറവും മാതാവും ഇളയ സഹോദരനും ഏവിയേഷൻ ക്ലബിലെത്തിയിരുന്നു. ഷാർജയിലാണ് കുടുംബം താമസിക്കുന്നത്.
സംഭവത്തെക്കുറിച്ച് എയർ ആക്സിഡൻറ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. രണ്ട് സീറ്റുകളുള്ള ചെറുവിമാനം തകർന്നുവീണത്.