കൊച്ചി: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന വാർത്ത ശരിയല്ലെന്ന് രമേശ് പിഷാരടി.
എന്നാൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന പാലക്കാട്, ചേലക്കര,വയനാട് മണ്ഡലങ്ങളിൽ യുഡിഎഫിന് വേണ്ടി ശക്തമായി പ്രവർത്തനവും പ്രചാരണവും നടത്തുെമന്നും പിഷാരടി പറഞ്ഞു.
സോഷ്യൽ മീഡിയ പേജിലൂടെയാണ് രമേശിന്റെ പ്രതികരണം. അതേ സമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയിൽ നിന്നും ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ആലോചന.