‘പുഷ്പ’ സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് ഗ്ലോബൽ സ്റ്റാർ രാം ചരൺ. നിലവിൽ പുഷ്പ രണ്ടിൻ്റെ ഷൂട്ടിംഗ് തിരക്കുകളിലുള്ള സുകുമാർ അതു പൂർത്തിയാക്കിയ ശേഷമായിരിക്കും രാംചരൺ സിനിമയിലേക്ക് ഔദ്യോഗികമായി കടക്കുക. ചിത്രത്തിന്റെ നിർമ്മാണം ഈ വർഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

‘ആർസി17’ എന്നാണ് ചിത്രത്തിന് താൽകാലികമായ് ടൈറ്റിൽ നൽകിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025 അവസാനം റിലീസ് ചെയ്യാനാണ് ഉദ്ധേശിക്കുന്നത്. നേരത്തെ രാംചരണും സുകുമാറും ഒന്നിച്ച രംഗസ്ഥലം ബോക്സ്ഓഫീസിൽ ഹിറ്റായിരുന്നു. 2018 മാർച്ച് 30ന് റിലീസ് ചെയ്ത ചിത്രത്തിന് ഡിഎസ്പിയാണ് സംഗീതം നൽകിയത്. ആർ.സി 17നും ഡിഎസ്പി തന്നെ സംഗീതം നൽകും എന്നാണ് വിവരം.
ദിവസങ്ങൾക്ക് മുമ്പ് നടന്ന രാം ചരണിൻ്റെ പുതിയ ചിത്രമായ RC16 ൻ്റെ പൂജാ ചടങ്ങിൽ സുകുമാറും പങ്കെടുത്തിരുന്നു. ബോളിവുഡ് താരം ജാൻവി കപൂറാണ് ഈ സിനിമയിലെ നായിക. സുകുമാറിൻ്റെ അസോസിയേറ്റായിരുന്ന ബുച്ചി ബാബു സനയാണ് ഈ ചിത്രം ഒരുക്കുന്നത്.
അതേസമയം,രാം ചരണിൻ്റെ പതിനഞ്ചാമത്തെ ചിത്രമായ ‘ഗെയിം ചേഞ്ചർ’ വൈകാതെ റിലീസിനെത്തും. ബോളിവുഡ് താരം കിയാര അദ്വാനിയാണ് ഈ ചിത്രത്തിലെ നായിക. അഭിനയിക്കുന്നു. ജൂനിയർ എൻടിആറിനൊപ്പം എസ്എസ് രാജമൗലിയുടെ ആർആർആർ എന്ന മെഗാഹിറ്റ് ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ രാം ചരൺ അഭിനയിച്ചത്.
പിആർഒ: ശബരി.
