15 സംസ്ഥാനങ്ങളിലേക്ക് ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് മണിവരെയാണ് പോളിംഗ്. ഫെബ്രുവരി 15 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
കര്‍ണാടക-നാല്, ആന്ധ്രപ്രദേശ്-മൂന്ന്, തെലങ്കാന-മൂന്ന്, ബീഹാര്‍-ആറ്, ഛത്തീസ്ഗഡ്-ഒന്ന്, ഗുജറാത്ത്-നാല്, ഹരിയാന-ഒന്ന്, ഹിമാചല്‍ പ്രദേശ്-ഒന്ന്, മധ്യപ്രദേശ്-അഞ്ച്, മഹാരാഷ്ട്ര-ആറ്, ഉത്തര്‍പ്രദേശ് പത്ത്, ഉത്തരാഖണ്ഡ്-ഒന്ന്, പശ്ചിമബംഗാള്‍-അഞ്ച്, ഒഡീഷ-മൂന്ന്, രാജസ്ഥാന്-മൂന്ന് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
ഏപ്രിലില്‍ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര മന്ത്രി വി മുരളീധരന്, കേന്ദ്രമന്ത്രിയായ യധര്മേന്ദ്ര പ്രധാന്, അശ്വിനി വൈഷ്ണവ്, ഭൂപേന്ദ്ര യാദവ്, മന്‍സൂഖ് മാണ്ഡവ്യ, നാരായണ്‍ റാണെ തുടങ്ങി നിരവധി പേര്‍ക്കാണ് ഏപ്രില്‍ ആവുന്നതോടെ കാലാവധി അവസാനിക്കുന്നത്.