പാലക്കാട്: പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.

കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ചുവരിടിഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇരുവരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീട്ടില് നിന്നും മാറി താമസിക്കാൻ ഇവര് തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര് പറയുന്നത്.
