യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഫലം വരുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പിലേക്ക് മൂന്ന് വനിതകള്‍ അടക്കം 13 പേര് മത്സരിച്ചിരുന്നു. പ്രധാനമായും മത്സരം എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി അബിന്‍ വര്‍ക്കിയുമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.
2,21,986 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയത്. അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. 31,930 വോട്ടുകള്‍ നേടിയ അരിത ബാബുവാണ് മൂന്നാമതെത്തിയത്.
7,29626 വോട്ടുകള്‍ ആകെ പോള്‍ ചെയ്തതില്‍ 2,16,462 വോട്ടുകള്‍ അസാധുവായി. ഷാഫി പിറമ്പിലിന് പിന്‍ഗാമിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായെത്തുന്നത്.