ഡൽഹി:ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. കോൺഗ്രസാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുമെന്ന് അറിയിച്ചത്. ജൂലൈ എട്ടിനായിരിക്കും രാഹുലിന്റെ സന്ദർശനമെന്നാണ് സൂചന. പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ നടത്തുന്ന ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
മണിപ്പൂരിൽ ആളുകൾ താമസിക്കുന്ന അഭയാർഥി കാമ്പുകളിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. മൊയിരാങ്, ചുരചന്ദാപൂർ എന്നിവിടങ്ങളിലായിരിക്കും രാഹുലിന്റെ സന്ദർശനം. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ആളുകളുമായും പ്രതിപക്ഷ നേതാവ് സംസാരിക്കും.
ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെ മണിപ്പൂർ സംബന്ധിച്ച് അദ്ദേഹം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചിരുന്നു. ഒടുവിൽ മാസങ്ങൾക്ക് ശേഷം രാജ്യസഭയിൽ മോദി മണിപ്പൂരിനെ കുറിച്ച് പ്രതികരിക്കുകയും ചെയ്തു.