ഡൽഹി: ലോക്സഭയിൽ ഭരണപക്ഷ-പ്രതിപക്ഷ ബഹളം. കേന്ദ്രസർക്കാരിനെതിരെയും, ബിജെപിക്കെതിരെയും ആഞ്ഞടിച്ച രാഹുൽ ഗാന്ധി അയോധ്യക്കാരുടെ മനസിൽ മോദിയെ ഭയമാണെന്നും ഹിന്ദുവിവിന്റെ പേരിൽ രാജ്യത്ത് അക്രമം നടക്കുന്നുവെന്നും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണെന്നും പറഞ്ഞു. ഹിന്ദുകളെ അക്രമികളെന്ന് വിളിച്ചത് ഗൗരവകരമാണെന്ന് മോദി പറഞ്ഞപ്പോൾ രാഹുൽ മാപ്പ് പറയണെമന്ന ആവശ്യം അമിത് ഷായും ഉന്നയിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുലും മറുപടി നൽകി. പ്രസംഗത്തിനിടയിൽ ശിവന്റെ ചിത്രം രാഹുൽ ഉയർത്തി കാണിച്ചു ഉടനെ സ്പീക്കർ ഇടപ്പെട്ടു,ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുൽ ചോദിച്ചു. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നല്കുന്ന സന്ദേശംമെന്നും പറഞ്ഞു.ഭരണഘടനയെ സംരക്ഷിക്കുവാൻ വേണ്ടിയാണ് നമ്മൾ നിലകൊള്ളുന്നത്. കഴിഞ്ഞ 10 വർഷമായി ഭരണഘടനയ്ക്കെതിരെ ആക്രമണങ്ങൾ നടക്കുന്നു. ബി.ജെ.പി അംഗങ്ങളൾ ഭരണഘടനയെ കുറിച്ചു പറയുന്നതിൽ സന്തോഷം. ഇന്ത്യയിൽ ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു. ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു. ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ജനങ്ങൾ എതിർത്തുവെന്നും രാഹുൽ പറഞ്ഞു. ഇതിനിടയിൽ രാഹുലിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതിൽ പരാതി പറഞ്ഞപ്പോൾ അങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കർ ഓം ബിർലയുടെ പ്രതികരണം.