പൊന്നാനിക്കാരനായ റഫീഖ് ജീവിത്തതിൽ പല പ്രതിസന്ധികളും നേരിട്ട വ്യക്തിയാണ്. മൂന്നാം വയസ്സിൽ അപ്രതീക്ഷിതമായി വന്ന പനി കൈയുടെയും കാലിന്റെയും വളർച്ചയെ ബാധിച്ചു. അതിൽ നിന്നും കരകയറുമ്പോൾ അടുത്ത വെല്ലുവിളിയും റഫീഖിനെ തേടിയെത്തി ഏഴാം വയസിൽ കാഴ്ച്ച നഷ്ട്ടപ്പെട്ടു. പൊന്നു പോലെ വളർത്തി കൊണ്ടുവരുന്ന മകന്റെ അവസ്ഥ എങ്ങനെയെങ്കിലും മാറ്റണം രോഗം സുഖപ്പെടുത്തണം എന്ന ആഗ്രഹത്താൽ വാപ്പ വിദഗ്ദ ചികിത്സയെല്ലാം ഒരുക്കിയപ്പോഴേക്കും വിധി റഫീഖിന്റെ ജീവിതത്തിൽ നിന്നും വാപ്പയെയും കവർന്ന് എടുത്തു.
പക്ഷേ വിധിയെ തോൽപ്പിക്കാൻ ദൈവം അവന് മറ്റൊരു ആയുധം നൽകി പാടാനുളള കഴിവ്. ഇന്ന് പൊന്നാനിയിലെ പാലപ്പെട്ടിയിലെ പല വീഥികളിലും റഫീഖിന്റെ പാട്ട് നമ്മുക്ക് കേൾക്കാം.എല്ലാവർക്കും പ്രിയപ്പെട്ടവനായ റഫീഖിന് സ്വന്തമെന്ന് പറയാൻ ഒരാൾ കൂടി ജീവിതത്തിലേക്ക് വരികയാണ് മഞ്ചേരിക്കാരി റജുല. ഇനി തളരുമ്പോൾ കൈപിടിക്കാനും പാട് കേൾക്കാനും റജുല കൂടെ റഫീഖിന്റെ ജീവിതത്തിലുണ്ടാകും.
ഒക്ടോബർ 27ന് എറണാകുളത്തെ അസീസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ട്രൂത്ത് മാംഗല്യത്തിലൂടെ റജുല റഫീഖിന്റെ പാതിയാകും.