ചെന്നൈ: മലയാള സിനിമാ സെറ്റിൽ കാരവാനിൽ ഒളിക്യാമറ വെച്ചത് കണ്ടുവെന്നും തുടർന്ന് അത് ചെയ്തവരെ ശകാരിച്ചുവെന്ന രാധികയുടെ വെളിപ്പെടുത്തലിൽ സത്യാവസ്ഥ തേടി കേരള പൊലിസ്.
നടിമാർക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് ഫോണിലൂടെ മൊഴിയെടുത്തത്. പ്രാഡക്ഷൻ ജീവനക്കാർ ഒളിക്യാമറ ദ്യശ്യം കാണുന്നത് കണ്ടുവെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ.അതേസമയം, വിണ്ടും ഒരു വെളിപ്പെടുത്തൽ കൂടെ രാധിക വെളിപ്പെടുത്തിയിടുണ്ട് തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തി നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു.
തൻറെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു.