ജനുവരി 24 ന് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
കൊച്ചി, ജനുവരി 12, 2025: ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോട് കൺമണി’യിലെ ‘രാ ശലഭങ്ങളായി നമ്മൾ’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ഗാനം കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ജീവിതത്തിലെ സമ്മർദ്ദങ്ങളെ അകറ്റി നിർത്തി, പ്രണയം വീണ്ടും കണ്ടെത്താൻ പുറപ്പെട്ട ഒരു ദമ്പതികളുടെ ഹൃദയ സ്പർശിയായ യാത്രയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്.പിള്ളയുമാണ്.
ഗിറ്റാർ & ബാസ്സ് സന്ദീപ് മോഹൻ, ഫ്ലൂട്ട് ജോസി ആലപ്പുഴ, മിക്സിംഗ് നിർവഹിച്ചത് അർജുൻ ബി. നായർ (സോണിക് ഐലൻഡ് സ്റ്റുഡിയോസ്, കൊച്ചി). ഓഡിയോ മാസ്റ്ററിംഗ് ബാലു തങ്കച്ചൻ (20ഡിബി ബ്ലാക്ക്, ചെന്നൈ) റെക്കോർഡിംഗ് എൻജിനീയർമാർ ഹരിഹരൻ (20ഡിബി ബ്ലാക്ക്, ചെന്നൈ), സഞ്ജയ് സുകുമാരൻ (സോണിക് ഐലൻഡ് സ്റ്റുഡിയോസ്, കൊച്ചി), ജിസ്റ്റോ ജോർജ്ജ് (പോപ്പ് മീഡിയ സ്റ്റുഡിയോസ്, കൊച്ചി).
പ്രദീപ് പ്രഭാകറും പ്രിജിൻ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് അനഘയും റിഷ്ദാനുമാണ്. ചിന്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പബ്ലിസിറ്റി ഡിസൈൻ ചെയ്തിരിക്കുന്നത് യെല്ലോടൂത്ത്സും ഇല്ലുമിനാർട്ടിസ്റ്റും ചേർന്നാണ്. പി. ആർ. ഒ എ എസ് ദിനേശ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).