ടാറ്റ സ്റ്റീല്‍ ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ ലോക ചാംപ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പ്രഗ്നാനന്ദ. ഇതോടെ വിശ്വനാഥന് ആനന്ദിനെ പിന്തള്ളി ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചെസ്സ് താരമായി പ്രഗ്നാനന്ദ.
നെതര്‍ലന്‍ഡ്സിലെ വിജ് ആന്‍ സീയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് താരം ലോക ചാംപ്യനെ തോല്‍പ്പിച്ചത്. വിശ്വാനാഥന് ആനന്ദിന്റെ പിന്തള്ളിയ പ്രഗ്നാനന്ദ ഫിഡേ റേറ്റിംഗില്‍ 2748.3 ലേക്ക് എത്തി. 2748 ആണ് ആനന്ദിനെ ഫിഡേ റേറ്റിംഗ്.
ഇതോടെ ലോക ചെസ്സ് റാങ്കിങ്ങില്‍ 11 ാം സ്ഥാനത്താണ് പ്രഗ്നാനന്ദ. ഒന്നാം സ്ഥാനത്ത് നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ്. ഇന്ത്യന്‍ താരങ്ങളായ വിശ്വനാഥന് ആനന്ദ 12-ാമതും വിദിത് സന്തോഷ് 13-ാം സ്ഥാനത്തുമാണ്.
ഡിങ് ലിറനെതിരായ വിജയത്തില്‍ സന്തോഷമുണ്ടെന്ന് പ്രഗ്നാനന്ദ പ്രതികരിച്ചു. ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. എങ്കിലും തുടക്കം മുതലേ മത്സരം തനിക്ക് അനുകൂലമായിരുന്നു എന്നും പ്രഗ്നാനന്ദ പറഞ്ഞു.