ലോകചെസ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പ്രഗ്നാനന്ദയ്ക്ക് തോൽവി. നോർവേ താരം മാഗ്നസ് കാൾസനോട് ആണ് പ്രഗ്നാനന്ദ ടൈം ബ്രേക്കറിൽ പരാജയപ്പെട്ടത്. ടൈം ബ്രേക്കറിലെ ആദ്യ ഗെയിം കാൾസൻ ജയിച്ചിരുന്നു. രണ്ടാം ഗെയിം സമനിലയിലായതോടെ കാൾസൻ ജയം ഉറപ്പിക്കുകയായിരുന്നു. നിലവിൽ ലോകഒന്നാം നമ്പർ താരമാണ് മാഗ്നസ് കാൾസൻ.
അസർബെയ്ജാനിലെ ബാക്കുവിൽ നടന്ന ലോകചെസ് ചാംപ്യൻഷിപ്പിൽ പ്രമുഖ താരങ്ങളെ വീഴ്ത്തിയാണ് ഇന്ത്യയുടെ യുവതാരം പ്രഗ്നാനന്ദ ഫൈനലിലേക്ക് എത്തിയത്. ഫൈനലിലെ രണ്ട് ക്ലാസ്സിക്കൽ ഗെയിമുകളും കടുത്ത പ്രതിരോധത്തിലൂടെ പ്രഗ്നാനന്ദ സമനിലയിലാക്കിയതോടെയാണ് ടൈംബ്രേക്കർ ഗെയിമിലേക്ക് ഫൈനൽ മത്സരം നീങ്ങിയതും ഒടുവിൽ പ്രഗ്നാന്ദയെ പരിചയപ്പെടുത്തി കാൾസൻ കന്നി ലോകകപ്പ് നേടിയതും
വിശ്വനാഥന് ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് 2000,2002 വർഷങ്ങളിൽ ലോകചാംപ്യനായിരുന്നു. ലോകറാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കന്‍ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം