തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്മസ് അർധവാർഷിക പ്ലസ്വൺ കണക്ക്,പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പറുകൽ ചോർന്ന വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്.
വ്യാഴാഴ്ചയായിരുന്നു പ്ലസ് വൺ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തുവന്നത്.
ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.