മീഡിയ വൺ – ഖിഫ് സൂപ്പർകപ്പിൻ്റെ ലോഞ്ചിംഗ് ചടങ്ങുകൾ ദോഹയിൽ നടന്നു. ടീമുകളുടെ രജിസ്ട്രേഷൽ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം സംഘടിപ്പിക്കുന്ന പതിനഞ്ചാമത്തെ ടൂർണമെൻ്റാണിത്. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുള്ള കളിക്കാരും ടൂർണമെൻ്റിലെ വിവിധ ടീമുകളുടെ ഭാഗമായി കളത്തിലിറങ്ങും.
ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുലായിരുന്നു ലോഞ്ചിംഗ് ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിന് ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡൻ്റ് ഷറഫ് അഹമ്മദ്, ജനറൽ സെക്രട്ടറി ആഷിഖ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
ഖത്തർ ഫുട്ബോൾ അസോസിയേഷനിലെ ടെക്നിക്കൽ എക്സ്പേർട്ട് അലിഷർ നികിംബേവ്, ഇന്ത്യൻ സ്പോർട്സ് സെൻ്റ്ർ പ്രസിഡൻ്റ് ഇ.പി അബ്ദുറഹ്മാൻ, മീഡിയ വണ്‍ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ അർഷാദ് ഇ, ഖിഫ് വൈസ് പ്രസിസഡൻ്റ് സുഹൈൽ ശാന്തപുരം, കോർഡിനേറ്റർ മുഹമ്മദ് ഈസ എന്നിവർ സംസാരിച്ചു.