ദോഹ: മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ. നാളെ മുതൽ ഏപ്രിൽ 9 വരെയാണ് പൊതുമാപ്പ് നിലവിലുള്ളത്. രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികൾക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി നിയമനടപടികളും പിഴയും ഇല്ലാതെ സ്വദേശത്തേക്ക് മടങ്ങാം.
വിസാ കാലാവധി കഴിഞ്ഞും മറ്റും ഖത്തറിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് മാപ്പ് പ്രഖ്യാപനം ഗുണം ചെയ്യും.
റെസിഡൻസിയുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവർക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താം.
പാസ്പോർട്ടും ടിക്കറ്റുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയാൽ അനധികൃത താമസക്കാർക്ക് രാജ്യം വിടാം. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സേർച്ച് ഫോളോ അപ്പ് കേന്ദ്രത്തിൽ എത്തിയും പൊതുമാപ്പ് നടപടികൾ പൂർത്തിയാക്കാം. അതേസമയം ഗുരുതര കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉള്ളവർക്ക് അതിൽ തീർപ്പ് ഉണ്ടാവാതെ പൊതുമാപ്പിന് അപേക്ഷിക്കാനാവില്ല