തിരുവനന്തപുരം: ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്ന പരാതിയിൽ പി.വി അൻവറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു.പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി വി അൻവറിനെതിരായ ആരോപണം.
കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പി വി അൻവറിനെതിരെ പരാതി സമർപ്പിച്ചത്.വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല.അടുത്ത ദിവസങ്ങളിൽ തന്നെ ഈ സ്ഥലത്തെത്തി വിജിലൻസ് സംഘം ഭൂമി പരിശോധിക്കുമെന്നാണ് വിവരം.