ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതുനാമ്പുകൾ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘നദികളിൽ സുന്ദരി യമുന’ കണ്ണൂരിലെ ഗ്രാമീണപശ്ചാത്തലത്തിൽ ഒരു കഥയാണ് പറയുന്നത്. കണ്ണൂരിൻ്റെ നാട്ടുസംസ്കാരങ്ങളും ആചാരങ്ങളുമെല്ലാം പശ്ചാത്തലമാവുന്ന ചിത്രം കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. നർമ്മ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിൽ സുധീഷ്, നിർമ്മൽ പാലാഴി, മനോജ്.കെ.യു, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, രേവതി, ഉണ്ണിരാജ, ഭാനുപയ്യന്നൂർ ദേവരാജ് കോഴിക്കോട്, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. വാട്ടർമാൻ മുരളിയും സിനിമാറ്റിക് ഫിലിംസ് എൽഎൽ.പിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം നൽകിയിരിക്കുന്നു.
എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കണ്ണൂർ തളിപ്പറമ്പിലെ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു തുടക്കം. നടൻ ബൈജു സന്തോഷ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. മുൻ എം.എൽ.എ.ശ്രീ ടി.വി.രാജേഷ് തദവരത്തിൽ ഫസ്റ്റ് ക്ലാപ്പും നൽകി. തുടർന്ന് ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, പുതുമുഖ നായിക ആമിയും ഏതാനും ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന രംഗത്തോടെ ചിത്രീകരണമാരംഭിച്ചു.കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.
ഫൈസൽ അലി ഛായാഗ്രഹണവും രെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് -ജയൻ പൂങ്കുളം കോസ്റ്റും – ഡിസൈൻ -സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അരുൺലാൽ കരുണാകരൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രിജിൻ ജെസ്സിഫിനാൻസ് കൺട്രോളർ. അഞ്ജലി നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ – മെഹമൂദ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്., അനീഷ് നന്ദി പുലം. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ,തളിപ്പറമ്പിലും പരിസരങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.