ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലു പെട്ട് രേവതിയെന്ന യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രേവതിയുടെ മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയുടെ മരണത്തിൽ കഴിഞ്ഞദിവസം ചിക്കഡപ്പള്ളി പോലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലാണിപ്പോൾ ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്.ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ അല്ലു അർജുനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ട് കോടി രൂപ മരിച്ച രേവതിയുടെ കുടുംബത്തിന് നൽകാൻ പുഷ്പ-2 ടീം തീരുമാനിച്ചിരുന്നു. ചിക്കഡപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത താരത്തെ 14 ദിവസം റിമാൻഡ് ചെയ്യണമെന്ന് നമ്പള്ളി കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ നടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.